Thursday 2 July 2009


"സുഖത്തിന്നു വേണ്ടി "
"സുന്ദര സുമധുര സൂനത്തിന്‍
മന്ദഹസിക്കും വദനത്തില്‍
മധുരം പെരുകും മധു നുകരാന്‍
മധുപന്‍ ഞാനിതാ പോകുന്നു.


മന്ദ സമീര സമാസ്ലെശാല്‍
മന്ദം സൂനം പിടയുമ്പോള്‍
എന്മനമെതൊ നിര്‍വൃതിയില്‍
മേന്മേല്‍ പുളകം കൊള്ളുന്നു ]


നര്മണമൊലും പൂന്തെനും
നിറമെഴുമോമല്‍ പൂമ്പൊടിയും
സുലഭം കിട്ടുകിലവിടെ ഞാന്‍
അലയാം ആയിരമാണ്ടുകളില്‍
"


ഈവിധ ചിന്താ സരനികളില്‍
ജീവിത യാത്ര തുടര്നീടും
മധുപന്‍ കേള്‍ക്കാന്‍ ഓതുന്നു
വൃദ്ധന്‍ മാമാരമീവിധമായ് .


"ജീവിത സൌഖ്യം തേടീ നീ
പൂവുകള്‍ തോറും പോകുമ്പൊള്‍
ശോകത്തിന്‍ നിഴല്‍ പിന്നാലെ
മൂകം നിന്നെ പിന്തുടരും .


ഇലകള്ക്കുള്ളിലോളിക്കുന്നു

നലമൊടു മുള്ളുകള്‍ ചെമ്പനനീര്‍
അതിനാല്‍ നിന്നുടെ കര്‍മത്തില്‍
പതിവായി കരുതല്‍ കൊള്ളേണം


സൌഖ്യം തേടി നടന്നോടുവില്‍
ദുഃഖം നേടുവതെന്തിന്നായ്‌
സൌന്ദര്യതിന് മായികമാം
മോഹന വലയില്‍ വീഴരുതേ


ജലാദങ്ങള്‍ തന്‍ പുന്ചിരിയാം
മഴവില്‍ കണ്ടു മയങ്ങിയവന്‍
അവിടെ ചെന്നത് നോക്കീടില്‍
അവിടെ കാണുകയില്ലന്നും "


പോസ്റ്റ് ചെയ്തത് BALAKRISHNAN M.C. ല്‍ 9:10 AM 2 അഭിപ്രായ(ങ്ങള്‍)
Monday, June 8, 2009

No comments:

Post a Comment